ആമുഖം

ഗ്ലോബൽ കോമൺസിലേക്കു സ്വാഗതം. നേതൃരഹിതവും, വ്യക്തികേന്ദ്രീകൃതവും അല്ലാത്ത, എല്ലാ ലിംഗങ്ങൾക്കും, എല്ലാ മനുഷ്യർക്കും തുല്യ പങ്കാളിത്തം ഉറപ്പാക്കുന്ന ഒരു പുതിയ ജനാധിപത്യ സംവിധാനം ലോകം മൊത്തം പ്രചരിപ്പിക്കുകയും, നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്യുക എന്നത് സ്ഥാപക ലക്‌ഷ്യം ആയതുകൊണ്ട്, ആദ്യം ആ രീതി സംഘടനക്കുള്ളിൽ തന്നെ പ്രാബല്യത്തിൽ നടപ്പിലാക്കുകയാണ് ഗ്ലോബൽ കോമൺസ്.

മത നേതാക്കൾ, മത പ്രവർത്തകർ (വെറുക്കപെട്ടവർ) എന്നിവർ ഒഴിച്ച് ഏതു ഒരു മനുഷ്യനും പങ്കെടുത്തു സാമൂഹിക വിഷയങ്ങൾ ചർച്ച ചെയ്യാനും, രീതികൾ മെച്ചപ്പെടുത്താനും ഉള്ള ഒരു സമൂഹം ആണ് ഗ്ലോബൽ കോമൺസ്.

സമൂഹ നിയന്ത്രണ സംവിധാനം ഏതൊരാൾക്കും മനസിലാക്കുവാനും അതിനെ പരിഷ്കരിക്കാനും ഉതകുന്ന തരത്തിൽ പരിഷ്കരിക്കുക എന്നതും, ഒരു ലക്‌ഷ്യം എന്ന രീതിയിൽ പരിഗണിക്കുന്നതുകൊണ്ടു, എല്ലാ ആശയ വിനിമയത്തിലും ഉപയോഗിക്കാക്കുന്ന ഭാഷ ഏറ്റവും ലളിതമായിരിക്കണം നിര്ബന്ധമാണ്. ഗ്ലോബൽ കോമ്മൺസിൽ ഒരു സമൂഹം എന്ന് ഉദ്ദേശിക്കുന്നത് സംസാരിക്കുന്ന ഭാഷ അടിസ്ഥാനമാക്കി ആണ്.

ഗ്ലോബൽ കോമ്മൺസിന്റെ ഉപനിയമങ്ങളുടെ നിർമാണവും പരിഷ്കരണവും നിരന്തരമായ ഒരു പ്രക്രിയ ആണ്. ഗ്ലോബൽ കോമ്മൺസിന് രണ്ടു തരം നിയമങ്ങൾ ഉണ്ട്.

ഒന്ന് അടിസ്ഥാന നിയമങ്ങൾ. അടിസ്ഥാന നിയമങ്ങൾ പരിഷ്കരിക്കാൻ നൂറു ശതമാനം അംഗങ്ങളുടെയും വോട്ട് അനിവാര്യമാണ്.

രണ്ടു ചഞ്ചല നിയമങ്ങൾ. ചഞ്ചല നിയമങ്ങൾ പരിഷ്കരിക്കാൻ തൊണ്ണൂറു ശതമാനം അംഗങ്ങളുടെ വോട്ട് അനിവാര്യമാണ്.

Last updated